A certificate of relationship issued by the village officer and Tehsildar is not required if the relationship is accurately recorded in the ration card, school certificate, passport, Adhaar or birth certificate.
G.O.(P) No.1/2021/PIE&MD dated 07/10/2021
പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് പൗരന്മാർക്ക് വിവിധ സർട്ടിഫിക്കറ്റുകൾ /സേവനങ്ങൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും നിയമപ്രകാരമുള്ള വിവിധഅനുമതികൾക്കുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ
സേവനങ്ങൾക്ക് പലവിധസർട്ടിഫിക്കറ്റുകൾസേവനങ്ങൾപൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധസമർപ്പിക്കണമെന്ന് സർക്കാർ വകുപ്പുകൾ നിഷ്കർഷിച്ചിട്ടുണ്ട് സർക്കാർലഭ്യമാക്കുമ്പോൾ ആവശ്യപ്പെടുന്നവയിൽ ഒഴിവാക്കാവുന്ന സർട്ടിഫിക്കറ്റുകൾ, ഗസറ്റഡ്ഉദ്യോഗസ്ഥൻ/നോട്ടറി എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകൾ കഴിയുന്നത്ര ഒഴിവാക്കാനും സേവനംലഭ്യമാക്കാനുള്ള പ്രക്രിയ ലഘൂകരിക്കാനുമുള്ള നടപടികളാണ്,സേവനം ജനങ്ങളിൽ എത്തിക്കുന്നതിന്റെഭാഗമായി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കേരള സർക്കാർ നൽകുന്നസേവനങ്ങളുടെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾപുറപ്പെടുവിച്ച് ഉത്തരവാകുന്നു.
വിവിധ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി രേഖകൾ സർട്ടിഫിക്കറ്റുകൾ എന്നിവഗസറ്റഡ് ഉദ്യോഗസ്ഥൻ നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
പൗരൻമാർക്ക് നൽകുന്ന സേവനങ്ങൾക്ക് ഒരു നിശ്ചിത തുക അവരിൽ നിന്നും അപേക്ഷാ ഫീസ്ആയി ഈടാക്കുന്നുണ്ട്. ആയതിനാൽ പൗരസേവനങ്ങൾ ലഭിക്കുന്നതിനായി അപേക്ഷാ ഫീസ്ഒടുക്കുന്നതിൽ നിന്നും പൗരൻമാരെ ഒഴിവാക്കുന്നു. എന്നാൽ, ബിസിനസിനും വാണിജ്യത്തിനുംഅപേക്ഷാഫീസ് ഈടാക്കുന്നത് നിലവിലെ രീതിയിൽ തുടരുന്നതാണ്.
സേവനങ്ങൾക്കായി സമർപ്പിക്കേണ്ട എല്ലാ അപേക്ഷാ ഫോമുകളും ലളിതമാക്കാനുംകഴിയുന്നിടത്തോളം ഒരു പേജിൽ മാത്രം പരിമിതപ്പെടുത്തുന്നു.
സർട്ടിഫിക്കറ്റ് നല്കുന്ന അധികാരി ഒരു പ്രത്യേക ഉദ്ദേശ്യത്തിന്ഉപയോഗത്തിന് മാത്രമാണ് പ്രസ്തുത സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ഒരു കാരണവശാലുംസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്താൻ പാടില്ല.
റസിഡൻസ് സർട്ടിഫിക്കറ്റ്:
ആധാർ കാർഡോ, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ,കെട്ടിട നികുതി രസീത് എന്നിവയിലേതെങ്കിലും ഹാജരാക്കിയാൽ റസിഡൻസ് സർട്ടിഫിക്കറ്റിന്പകരമായി സ്വീകരിക്കാം.
മൈനോരിറ്റി സർട്ടിഫിക്കറ്റ്
നിലവിൽ വില്ലേജ് ഓഫീസർ തഹസിൽദാർ എന്നിവരാണ് അഡ്മിഷൻ കാര്യങ്ങൾക്കായി ഈസർട്ടിഫിക്കറ്റ് നൽകുന്നത്. അപേക്ഷകന്റെ എസ്.എസ്.എൽ.സി ബുക്ക് / വിദ്യാഭ്യാസ രേഖയിൽ മതംരേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഈ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
ലൈഫ് സർട്ടിഫിക്കറ്റ്
നിലവിൽ വില്ലേജ് ഓഫീസർ, തഹസിൽദാർ, ഗസറ്റഡ് ഓഫീസർ എന്നിവരാണ് ലൈഫ്സർട്ടിഫിക്കറ്റ് നൽകുന്നത്. കിടപ്പുരോഗിയാണെങ്കിൽ വീട്ടിൽ പോയി സർട്ടിഫിക്കറ്റ്നൽകണമെന്നാണ് വ്യവസ്ഥ. റേഷൻ കാർഡ്, തിരിച്ചറിയൽ രേഖ എന്നിവ ഈ സർട്ടിഫിക്കറ്റ്ലഭിക്കുന്നതിന് തെളിവായി ഹാജരാക്കേണ്ടതുണ്ട്."ഇതിനു പകരം, കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് എർപ്പെടുത്തിയിട്ടുള്ള “ജീവൻപ്രമാൺ” എന്നബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കേണ്ടതാണ്. ഈ സംവിധാനം കേരള ട്രഷറിയിലുംബാങ്കുകളിലും ലഭ്യമാണ്.
https://jeevanpramaan.gov.in/
One and the Same Certificate
നിലവിൽ വില്ലേജ് ഓഫീസർ വിവിധ പേരുകളുള്ള രേഖകൾ, വിവിധ അഡ്രസ്സുകളുള്ള രേഖ, സ്വയംസാക്ഷ്യപത്രം, അയൽവാസിയുടെ സാക്ഷ്യപത്രം എന്നിവയാണ് ഇത് ലഭ്യമാക്കാൻ വേണ്ടിനിഷ്കർഷിക്കുന്നത്. ഇത് നിർത്തലാക്കി വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ളഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.
ബന്ധുത്വ സർട്ടിഫിക്കറ്റ് (Relationship Certificate)
റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകളിൽഒന്ന് പരിശോധിച്ചാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. മേൽപറഞ്ഞ രേഖകളിലേതിലെങ്കിലുംബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറോ തഹസിൽദാരോ നൽകുന്നബന്ധുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
കുടുംബ അംഗത്വ (Family Membership) സർട്ടിഫിക്കറ്റ്
നിലവിൽ സർട്ടിഫിക്കറ്റ് നൽകാൻ താഴെ പറയുന്ന രീതിയാണ് സ്വീകരിക്കുന്നത്./1. കുടുംബമെന്നാൽ, അപേക്ഷകൻ, ഭാര്യ / ഭർത്താവ്, കുട്ടികൾ, ദത്തെടുത്ത കുട്ടികൾ,അപേക്ഷകൻ / അപേക്ഷകയോടൊപ്പം താമസിക്കുന്ന അച്ഛനമ്മമാർ എന്നിവരാണ്.2. പ്രത്യേകമായി താമസിക്കുന്ന മക്കൾ കുടുംബപരിധിയിൽ കണക്കാക്കില്ല.3. കുടുംബാംഗങ്ങളുടെ പ്രായം, ബന്ധം തുടങ്ങിയവ സർട്ടിഫിക്കറ്റിലുണ്ടാവും.4. റേഷൻ കാർഡ്, സത്യവാങ്മൂലം, അയൽപക്കക്കാരന്റെ പ്രസ്താവന എന്നീ രേഖകളാണ്വില്ലേജ് ഓഫീസർ ആവശ്യപ്പെടാറുള്ളത്.5. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള പേരുകൾ കുടുംബത്തിലെ അംഗങ്ങളായി കണക്കാക്കാം.മേൽപറഞ്ഞ രീതി ഒഴിവാക്കി താഴെ പറയുന്ന ഭേദഗതി വരുത്തുന്നു.അപേക്ഷകന്റെ റേഷൻ കാർഡിൽ കുടുംബാംഗങ്ങളുടെയെല്ലാം പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽറേഷൻ കാർഡ് തന്നെ കുടുംബാംഗത്വ സർട്ടിഫിക്കറ്റിന് പകരമായി സ്വീകരിക്കാം. അല്ലാത്തപക്ഷംവില്ലേജ് ഓഫിസർ നല്കുന്ന സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുന്നു.
ഐഡന്റിഫിക്കേഷൻ (Identification) സർട്ടിഫിക്കറ്റ്
ആധാർ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐ.ഡി കാർഡ്, ജോലി ചെയ്യുന്നസ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ യാതൊരു രേഖയുമില്ലാത്ത പൗരൻ സർക്കാർസേവനങ്ങൾ ലഭ്യമാകുന്നതിനായി വില്ലേജ് ഓഫീസറുടെ മുമ്പാകെ ഹാജരായി ഐഡന്റിഫിക്കേഷൻസർട്ടിഫിക്കറ്റ് വാങ്ങണം എന്നാണ് നിഷ്കർഷിച്ചിട്ടുള്ളത്.ഒരു തിരിച്ചറിയൽ രേഖയുമില്ലാത്ത പൗരൻ ഗസറ്റഡ് ഓഫീസർ നൽകുന്ന അപേക്ഷകന്റെ ഫോട്ടോപതിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും.
ലൊക്കേഷൻ മാപ്പ്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്:
വായ്പയ്ക്കും മറ്റ് ആവശ്യങ്ങൾക്കും വില്ലേജ് ഓഫീസറാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്.ഓരോ വില്ലേജിലും ഡിജിറ്റൽ സർവ്വേ പൂർത്തിയാകുന്ന മുറയ്ക്ക് പ്രസ്തുത സർട്ടിഫിക്കറ്റിന്റെആവശ്യമില്ലാതായിത്തീരുന്നതാണ്.
ഇതിനായുള്ള നിലവിലെ സർക്കാർ ഉത്തരവുകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തി/പിൻവലിച്ച്പുതിയ ഉത്തരവുകൾ ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കുന്നതിന്റെ മേൽനോട്ടം വഹിക്കാൻ ചീഫ്സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവാകുന്നു.
No comments:
Post a Comment